.

പെരുമ്പാവൂർ: നഗരസഭ 10-ാം വാർഡിന്റെ ആഭിമുഖ്യത്തിൽ പൂപ്പാനി സായി ഭവനിൽ വച്ച് ഫിറ്റ്നസ് ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു.

പെരുമ്പാവൂർ: നഗരസഭ കൗൺസിലർ അരുൺകുമാർ കെ സി യുടെ അധ്യക്ഷതയിൽ ഇന്റർനാഷ്ണൽ ബാസ്കറ്റ് ബോൾ റഫറി ദിയ വർഗ്ഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഭിലാഷ് പുതിയേടത്ത്, പെരുമ്പാവൂർ സത്യസായി സേവാ സമിതി കൺവീനർ സേതുരാജ്, റിട്ട. എസ് ഐ യും ഫിസിക്കൽ ട്രെയ്‌നറുമായ കെ എ ചന്ദ്രൻ, നാട്ടുകാരായ നീതു രാമകൃഷ്ണൻ, ശ്യാമ സന്ദീപ് തുടങ്ങിയവർ സംസാരിച്ചു. കെ എ ചന്ദ്രൻ സാറും അദ്ദേഹത്തിന്റെ ശിഷ്യകളായ കണ്ണൂർ സ്വദേശി അഞ്ചന, കോലഞ്ചേരി സ്വദേശി അശ്വതി, പെരുമ്പാവൂർ സ്വദേശി അപർണ്ണ എന്നിവരാണ് വിവിധ പരിശീലന ക്ലാസ്സുകൾ നയിക്കുന്നത്. 10-ാം വാർഡിലെയും പരിസരപ്രദേശത്തെയും നിരവധി കുട്ടികളും, യുവജനങ്ങളും, മുതിർന്നവരും ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | May 2, 2022, 10:10 p.m. | Perumbavoor