.

#Local news

കളമശ്ശേരി ഇൻഡസ്ട്രിയൽ റോഡിൽ പിക്കപ് വാൻ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലും സ്കൂട്ടറിലും ഇടിച്ചു... രണ്ടുപേർക്ക് പരുക്ക്...

കളമശ്ശേരി ഇൻഡസ്ട്രിയൽ റോഡിൽ നിയന്ത്രണം വിട്ട പിക്കപ് വാൻ റോഡരികിലെ വൈദ്യുത പോസ്റ്റിലും സ്കൂട്ടറിലും ഇടിച്ചു. അപകടത്തിൽ പരുക്കേറ്റ പിക്കപ്പ് വാൻ ഡ്രൈവറെയും സ്കൂട്ടർ യാത്രികനെയും ആശുപത്രിയിലെത്തിച്ചു. കാർബോറാണ്ടം കമ്പനിക്ക് മുന്നിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് വൈദ്യുത പോസ്റ്റ് മറിഞ്ഞുവീണു. അരമണിക്കൂറോളം റോഡിൽ ​ഗതാ​ഗതം സ്തംഭിച്ചു. അപകടം നടന്ന ഉടനെ ഓടിയെത്തിയവർ രക്ഷാ പ്രവർത്തനങ്ങൾ നടത്തി. ​വിവരമറിയിച്ചതിനെ തുടർന്ന് കെ.എസ്.ഇ.ബി അധികൃതരും ഉടൻ തന്നെ സ്ഥലത്തെത്തി. ഗതാ​ഗതം പുനഃസ്ഥാപിച്ചു.

LifeKochi Web Desk | July 30, 2021, 1:58 p.m. | Kalamassery