.

#kalamassery

കളമശ്ശേരിയിൻ വ്യാപാരികളുടെ പ്രതിഷേധ ധർണ

കഴിഞ്ഞ ദിവസം കോഴിക്കോട് വ്യാപാരികൾക്ക് നേരെ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കളമശ്ശേരിയിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കെ വി വി ഇ എസ് ജില്ലാ വർക്കിങ് പ്രസിഡന്റ് ടി.ബി. നാസർ ധർണ ഉദ്ഘാടനം ചെയ്തു. ആലുവ മേഖല പ്രസിഡന്റ് ഷഫീക്, കളമശ്ശേരി യുണിറ്റ് പ്രസിഡന്റ് മാഹിൻകുട്ടി, കെ വി വി ഇ എസ് മുൻ ജില്ലാ പ്രസിഡന്റ് ഇബ്രാഹിം എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്ത് സംസാരിച്ചു.

LifeKochi Web Desk | July 14, 2021, 5:16 p.m. | Kalamassery