.

#kumbalangy

കർഷക മോർച്ച എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുമ്പളങ്ങിയിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു

വിവിധ ആവശ്യങ്ങളുന്നയിച്ച് കർഷക മോർച്ച എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുമ്പളങ്ങി പഞ്ചായത്ത് കൃഷി ഭവൻ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ബിജെപി കൊച്ചി മണ്ഡലം പ്രസിഡന്റ് എൻ എസ്. സുമേഷ് ഉദ്ഘാടനം നിർവഹിച്ചു. കർഷകമോർച്ച കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. മോഹൻലാൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.പി കൃഷ്ണദാസ്, വിമല രാധാകൃഷ്ണൻ, ബിജെപി കൊച്ചി മണ്ഡലം ഐ.ടി. സെൽ കൺവീനർ മധുസൂദന അയ്യർ, ബിജെപി കൊച്ചി മണ്ഡലം കമ്മിറ്റി അംഗം ഇ.എം ജീജൻ തുടങ്ങിയവർ അവർ സംസാരിച്ചു.

LifeKochi Web Desk | July 17, 2021, 6:33 p.m. | Kumbalangy