.

#Local news

പുത്തൻവേലിക്കര: സ്നേഹവീടിന്റെ താക്കോൽ ദാനവുമായി കെ ജി ഒ എ

പുത്തൻവേലിക്കര പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് നിവാസിയായ സുനിലിന് ഓണസമ്മാനമായി കെ ജി ഒ എ എറണാകുളം ജില്ലാ കമ്മിറ്റി നിർമിച്ച വീടിന്റെ താക്കോൽ ദാനം നടത്തി. വൈപ്പിൻ എംഎൽഎ കെ. എൻ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി, വാർഡ് മെമ്പർ എ. ആർ. ശ്രീജിത്ത്‌, കേരള കർഷക സംഘം മേഖല കമ്മിറ്റി സെക്രട്ടറി സി. പി. അംബുജാക്ഷൻ, കെ. ജി. ഒ എ, സംസ്ഥാന പ്രസിഡന്റ്‌ ഡോ. എം.എ.നാസർ, വൈസ് പ്രസിഡന്റ്‌ ടി. എൻ. മിനി എന്നിവർ പങ്കെടുത്തു. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് വി. എസ്.സുനിൽ ലൈഫ് കൊച്ചിയോട് പറഞ്ഞു.

LifeKochi Web Desk | Aug. 21, 2021, 5:21 p.m. | Puthenvelikara