.

#Kothamangalam

കോതമംഗലത്തെ ആശമാർക്കായ്... കൈകോർത്ത് സീഡും എസ്.പി.സി.യും

കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബിന്റേയും എസ് പി സി യുടേയും നേതൃത്വത്തിൽ മുൻസിപ്പാലിറ്റിയിലെ 31 ആശാ പ്രവർത്തകരെയും ആദരിച്ചു. കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം നിർവഹിച്ചു. മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ മുഖ്യാഥിതിയായി. എസ്.പി.സി സിവിൽ പോലീസ് ഓഫീസർ പ്രദീപ് കുമാർ, എറണാകുളം എ.ഡി.എൻ.ഒ ഷാബു ചേന്നമംഗലം, സ്‌കൂൾ പ്രധാനധ്യാപിക ഷൈബി കെ. എബ്രഹാം, ആശാ പ്രവർത്തക പ്രിൻസി എൽദോസ്, എസ്.പി.സി കേഡറ്റ് ഇന്ദു പൗലോസ്, സീഡ് ക്ലബ് ഭാരവാഹി ജോസഫ് ബേസിൽ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

LifeKochi Web Desk | July 8, 2021, 2:33 p.m. | Kothamangalam