.

#kumbalangy

കുമ്പളങ്ങി: സഞ്ചാര​ യോ​ഗ്യമല്ലാതായ സെൻ്റ്. മേരിസ് റോഡിൽ വാഴ നട്ട് കോൺ​ഗ്രസ് പ്രതിഷേധം...

കുമ്പളങ്ങിയിൽ അഴിക്കകം പ്രദേശത്തേക്ക് പോകുന്ന സെൻ്റ്. മേരിസ് റോഡ് നാളുകളായി തകർന്നിരിക്കുകയാണ്. ഇപ്പോൾ ഇവിടെ അപകടങ്ങൾ തുടർകഥയാവുകയാണ്. ഒന്നര മാസത്തിലധികമായി റോഡ് പണിക്ക് വേണ്ടി മെറ്റീരിയൽസ് ഇറക്കിയിട്ടിരിക്കുകയാണ്. നാളിതു വരെയായിട്ടും പണി തുടങ്ങിയിട്ടില്ല. ഇതു മൂലം അഴിക്കകം പ്രദേശത്തെ ജനങ്ങൾ ദുരിതങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. റോഡ് പണി ഉടൻ ആരംഭിക്കണം എന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർ റോഡിലെ കുഴിയിൽ വാഴനട്ട് പ്രതിഷേധിച്ചു. കെ.പി.സി.സി. വിചാർ വിഭാഗ് കുമ്പളങ്ങി മണ്ഡലം പ്രസിഡന്റ് ടോജൻ ചെറുവള്ളി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് കുമ്പളങ്ങി മണ്ഡലം പ്രസിഡന്റ് ഷൈൻ രാജ്, മുൻ മത്സ്യ തൊഴിലാളി കോൺഗ്രസ് കുമ്പളങ്ങി മണ്ഡലം പ്രസിഡന്റ് ആന്റണി തട്ടാലിത്തറ, മണ്ഡലം കോൺഗ്രസ് സെക്രട്ടറിമരായ ബിജു തത്തമംഗലത്ത്, ജെയ്ക്കബ് ഇടപ്പറമ്പിൽ, ഷിബു തൈക്കൂട്ടത്തിൽ, പതിനാറാം വാർഡ് ബൂത്ത് പ്രസിഡന്റ് സാബു മട്ടമ്മൽ, പതിനാറാം വാർഡ് കോൺഗ്രസ് പ്രവർത്തകരായ ബിനു ആലുങ്കൽ, വിൻസന്റ് ആലുങ്കൽ എന്നിവർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.

LifeKochi Web Desk | Aug. 14, 2021, 6 p.m. | Kumbalangy