.

#Kothamangalam

കോതമംഗലം: വിദ്യാഭ്യാസ പുരസ്കാര വിതരണം നടത്തി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പുതുപ്പാടി യൂണിറ്റ് കമ്മിറ്റി

കോതമംഗലം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പുതുപ്പാടി യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ പുരസ്കാര വിതരണം സംഘടിപ്പിച്ചു. കറുകടം അമ്പലംപടി യാക്കോബായ പാരിഷ് ഹാളിൽ വെച്ചായിരുന്നു ചടങ്ങ്. എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയികൾക്കാണ് വിദ്യാഭ്യാസ പുരസ്കാരം നൽകിയത്. ആൻറണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡൻറ് എ.ടി. ബേബി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ന​ഗരസഭാ ചെയർമാൻ ടോമി എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. വ്യാപാരി സമിതി നേതാക്കളായ കെ.എ. നൗഷാദ്, എം.യു. അഷ്റഫ്, പി.എച്ച് ഷിയാസ്, കെ.എ. കുര്യാക്കോസ്, ബഷീർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

LifeKochi Web Desk | Aug. 19, 2021, 9:53 p.m. | Kothamangalam