.

#Local news

ക്ഷേത്ര മണ്ഡപം തകർത്ത സംഭവം; പ്രതികളെ പിടികൂടാത്തതിൽ

പള്ളുരുത്തി ശ്രീ ഭവാനീശ്വര മഹാക്ഷേത്രത്തിന്റെ കവാടത്തിൽ സ്ഥാപിച്ച ശിവപാർവതി മണ്ഡപം തകർത്ത സംഭവത്തിൽ അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശ്രീ ധർമ്മ പരിപാലന യോഗം സംഘടിപ്പിച്ച ധർണ സ്കൂൾ മാനേജർ കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. യോഗം പ്രസിഡന്റ് കെ.വി. സരസൻ അധ്യക്ഷത വഹിച്ചു. ദേവസ്വം മാനേജർ കെ.ആർ. വിദ്യാനാഥ് , കെ.ആർ മോഹനൻ , സി.ജി. പ്രതാപൻ, പി.എസ്. സൗഹാർദ്ദൻ, ഷിജു ചിറ്റേ പള്ളി, കെ.ടി. സുജിത്ത്, പി.ബി. സുജിത്ത്, എന്നിവർ പ്രസംഗിച്ചു.

LifeKochi Web Desk | June 21, 2021, 11:11 p.m. | Palluruthy