.

#kumbalangy

സ്പർശം ചാരിറ്റബിൾ ട്രസ്റ്റിന്റ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി

ജില്ലാ പഞ്ചായത്ത് മെമ്പർ ദിപുകുഞ്ഞുകുട്ടിയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി. ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികളെ സഹായിക്കുന്നതിനാണ് ഇത്തരത്തിൽ ഒരു ചലഞ്ച് സംഘടിപ്പിച്ചത്. എംഎൽഎ കെ. ബാബു ഉദ്ഘാടനം ചെയ്തു. മുൻ കേന്ദ്രമന്ത്രി പ്രൊഫസർ കെ.വി. തോമസ്, മുൻ മന്ത്രി ഡൊമനിക് പ്രസേൻറ്റേഷൻ, മുൻ മേയർ ടോണി ചമ്മിണി, യൂത്ത് കോൺഗ്രസ്‌ ദേശീയ സെക്രട്ടറി ദീപക് ജോയ്, യു.ഡി. എഫ് കൊച്ചി ചെയർമാൻ ജോൺ പഴേരി, മുൻ ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ നെൽസൺ കോച്ചേരി, ജോണി ഉരുളളത്, കെ.സി കുഞ്ഞുക്കുട്ടി, റോജൻ കല്ലഞ്ചേരി, എൻ.എസ്. സുബീഷ്, ശ്യാം ദാസ് കുളകടവിൽ, ഷിബു കുറുപ്പശ്ശേരി, രാജേഷ് നീലുവീട്ടിൽ, ജെയ്സൺ കൊച്ചു പറമ്പിൽ, ഷനോജ് ആലത്തറ, ബിനു, സോളമൻ, റിയാസ് എന്നിവർ പങ്കെടുത്തു.

LifeKochi Web Desk | Aug. 1, 2021, 11:26 p.m. | Kumbalangy