.

#Local news

കാലടി, മാണിക്കമംഗലം സെന്റ്.റോക്കീസ് പള്ളിയിൽ മോഷണം

കാലടി, മാണിക്കമംഗലം സെന്റ്.റോക്കീസ് പള്ളിയിൽ ഇന്നലെ രാത്രിയിൽ മോഷണം നടന്നു. സങ്കീർത്തിയുടെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ പള്ളിയിലുണ്ടായിരുന്ന മൂന്ന് നേർച്ചപ്പെട്ടികളും പൊളിച്ച് പണം കവർന്നു. രാവിലെ പള്ളിയിലെത്തിയ കപ്യാരാണ് ആദ്യം വിവരം അറിഞ്ഞത്. ശേഷം പള്ളി വികാരി ഫാ.സാജു കൂരനെ വിവരം അറിയിക്കുകയും തുടർന്ന് പോലീസ് എത്തി തെളിവെടുപ്പ് നടത്തുകയും ചെയ്തു.

LifeKochi Web Desk | March 20, 2021, 1:43 p.m. | Kalady