.

#Local news

കൈത്താങ്ങായ് കൂടെയുണ്ട്... 150 കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു

ടീം ജോസഫ് മാർട്ടിന്റെ നേതൃത്വത്തിലുള്ള കൂടെയുണ്ട് എന്ന സൗഹൃദ കൂട്ടായ്മ നൂറ്റമ്പതോളം കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. സെൻ്റ്. ജോർജ്ജ് പഴങ്ങാട് പള്ളി വികാരി സെബാസ്റ്റ്യൻ പുത്തൻപുരയ്ക്കലച്ചൻ DCC ജന: സെക്രട്ടറി ജോൺ പഴേരിക്ക് നല്കി വിതരണോദ്ഘാടനം നിർവഹിച്ചു. കിറ്റ് വിതരണത്തിന് വേണ്ടി സഹായിച്ചയാൾക്ക് നന്ദി അറിയിച്ചുകൊണ്ട് ഭാരവാഹികൾ സംസാരിച്ചു. പഞ്ചായത്ത് അംഗം ജോസി വേലിക്കകത്ത്, കോൺഗ്രസ്സ് വാർഡ് പ്രസിഡൻ്റ് മാർട്ടിൻ നെടുംപറമ്പിൽ, പീറ്റർ കുരിശിങ്കൽ, 'കൂടെയുണ്ട്' സൗഹൃദ കൂട്ടായ്മയിലെ അംഗങ്ങളായ ആൻ്റണി തട്ടാലിത്തറ, ജേക്കബ്ബ് ബിൻഡ്രോയ്, തോമസ് കളത്തിവീട്ടിൽ, നിതിൻ പറേമുറി, ജീജൻ, നിബിൻ പുത്തൻവീട്ടിൽ, ജിബിൻ തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ ലോക്ക്ഡൗൺ ദിവസങ്ങളിൽ വിവിധ കമ്പിനികളുടെയും, സുമനസ്സുകളുടെയും സഹായത്തോടെ ഏകദേശം 1500 ഭക്ഷണ കിറ്റുകൾ നല്കാൻ ഇവർക്ക് സാധിച്ചു. റിപ്പോർട്ട് കാണാം...

LifeKochi Web Desk | June 21, 2021, 2:26 p.m. | Kumbalangy