.

തോപ്പുംപടി : എസ് എസ് കെ എറണാകുളം യു ആർ സി മട്ടാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ SAVAS പദ്ധതി ചെല്ലാനം പഞ്ചായത്ത് ആലോചനായോഗം സംഘടിപ്പിച്ചു.

തോപ്പുംപടി : പാർശ്വവൽകൃത മേഖലകളിലെ സമഗ്ര വികസനം മുന്നിൽക്കണ്ട് എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് ചെല്ലാനം പഞ്ചായത്തിനെ കൂടുതൽ വളർച്ചയിലേക്ക് എത്തിക്കുക എന്നതാണ് SAVAS പദ്ധതി ലക്ഷ്യം വെക്കുന്നത്. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബേബി തമ്പി ആലോചന യോഗം ഉദ്ഘാടനം ചെയ്തു. ചെല്ലാനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ എൽ ജോസഫ് അധ്യക്ഷത വഹിച്ചു. മട്ടാഞ്ചേരി ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ രമ്യ ജോസഫ് സ്വാഗതമാശംസിച്ചു. എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ ജോസഫ് വർഗീസ് പദ്ധതി വിശദീകരണം നടത്തി. മട്ടാഞ്ചേരി എ ഇ ഒ സുധ എൻ, ചെല്ലാനം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിമൽ ആൻറണി, അസിസ്റ്റൻറ് സെക്രട്ടറി ശ്രീലത, പഞ്ചായത്ത് അംഗങ്ങളായ സിന്ധു ജോഷി, ഷീബ ജേക്കബ് എന്നിവർ ആശംസകൾ അർപ്പിച്ചു. ക്ലസ്റ്റർ കോഡിനേറ്റർ സൗബി സമീർ നന്ദി പറഞ്ഞു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 17, 2023, 8:57 p.m. | Thoppumpady