.

തോപ്പുംപടി: കൊച്ചിൻ സൈക്കിൾ കാർണിവൽ - ആരോഗ്യത്തിലേക്കൊരു സൈക്കിൾ സവാരി 2021 നടന്നു.

തോപ്പുംപടി: പെരുമ്പടപ്പ് ഫാത്തിമ ഹോസ്പിറ്റൽ നടത്തി കൊണ്ടിരിക്കുന്ന സൗജന്യ ഡയാലിസിസ് പദ്ധതിയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് കൊച്ചിൻ സൈക്കിൾ കാർണിവൽ - ആരോഗ്യത്തിലേക്കൊരു സൈക്കിൾ സവാരി 2021 നടന്നു. രാവിലെ 6.30 ന് തോപ്പുംപടി ഹാർബർ പാലത്തിനു സമീപം മട്ടാഞ്ചേരി അസി. പൊലീസ് കമ്മീഷണർ ഫ്ലാഗ് ഓഫ് നിർവഹിച്ചു. കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ , ഹൈബി ഈഡൻ എം പി, എം എൽ എ മാരായ കെ.ജെ. മാക്സി, ടി.ജെ. വിനോദ് സൈക്കിൾ ടീം അംഗങ്ങളോടൊപ്പം വിവിധ സ്ഥലങ്ങളിൽ സൈക്കിൾ സവാരി നടത്തി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം കവാടത്തിൽ സമാപിച്ചു. ഫാത്തിമ ഹോസ്പിറ്റൽ ഡയറക്ടർ ഫാ. സിജു പാലിയത്തറ, കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ, സൈക്ലിസ്റ്റ് ജീവൻ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി

LifeKochi Web Desk | Oct. 31, 2021, 4:30 p.m. | Thoppumpady