.

#Local news

വളന്തക്കാട് വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

മരട് മുനിസിപ്പാലിറ്റിയിലെ വളന്തക്കാട് ദ്വീപിൽ വാക്‌സിനേഷൻ ക്യാമ്പ് സംഘടപ്പിച്ചു. ഏകദേശം നാൽപത്തഞ്ചോളം കുടുംബങ്ങളാണ് ഈ പ്രദേശത്ത് ഉള്ളത്. ഇവർക്കുള്ള വാക്‌സിനേഷൻ ക്യാമ്പ് ആണ് ഇന്ന് സംഘടിപ്പിച്ചത്. മരട് നഗരസഭയുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിലാണ് സംഘടിപ്പിച്ച ക്യാമ്പിൽ നഗരസഭ വൈസ് ചെയർപേഴ്സൺ രശ്മി സനൽ നേതൃത്വം വഹിച്ചു.

LifeKochi Web Desk | June 18, 2021, 8:46 p.m. | Maradu