.

കൂത്താട്ടുകുളം : ഒരിക്കൽ എല്ലാ ബുധനാഴ്ചകളിലും കൂത്താട്ടുകുളത്ത് ഉത്സവമായിരുന്നു !!!

കൂത്താട്ടുകുളം : നാട്ടുകാർ എല്ലാ ബുധനാഴ്ചകളിലും നിർബന്ധമായും ചന്തക്കു പോകും. ബുധനാഴ്ച ചന്ത കൂത്താട്ടുകുളം നിവാസികൾക്ക് ഒരു ആഘോഷമായിരുന്നു. സ്വാതി തിരുനാൾ മഹാരാജാവിനാൽ സ്ഥാപിക്കപ്പെട്ട ശ്രീരാമ വർമ്മപുരം ചന്ത അല്ലെങ്കിൽ കൂത്താട്ടുകുളം ചന്തക്ക് 140 വർഷം പഴക്കം ഉണ്ട്. എല്ലാ ബുധനാഴ്ചകളിലും രാവിലെ നാലു മുതൽ വൈകിട്ട് 10 മണി വരെ ചന്ത പ്രവർത്തിച്ചു. കാള ചന്ത, ആട്, പോത്തുകൾ, ബീഡി തെറുപ്പ്, മലഞ്ചരക്ക് , കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ കൂത്താട്ടുകുളം കുത്തരി, തേങ്ങ, വാഴക്കുല , പുളി , കപ്പ, കരിപ്പെട്ടി, ഉപ്പ് , പച്ചക്കറികൾ, ഉണക്കമീൻ, പണി ആയുധങ്ങൾ, ഗൃഹോപകരണങ്ങൾ അങ്ങനെ എന്തും ചന്തയിൽ ലഭിക്കുമായിരുന്നു. സമീപ പ്രദേശങ്ങളായ പാലക്കുഴ, തിരുമാറാടി, ഇലഞ്ഞി, പാമ്പാക്കുട എന്നിവടങ്ങളിൽ നിന്നും ആയിരകണക്കിന് ജനങ്ങൾ ചന്തയിൽ എത്തുമായിരുന്നു. എൻ പി നാരായണൻ നമ്പൂതിരി ശ്രീധരീയം ചെയർമാൻ, കുഞ്ഞവുസേപ്പ് മുൻകാല കച്ചവടക്കാരൻ, പാപ്പച്ചൻ കുളങ്ങരയിൽ മുൻകാല കച്ചവടക്കാരൻ, കെ കെ വർഗീസ് കച്ചവടക്കാരൻ, വിജയ ശിവൻ ചെയർപേഴ്സൺ നഗര സഭ, പ്രിൻസ് പോൾ ജോൺ പ്രതിപക്ഷ നേതാവ്, മർക്കോസ് ജോയ് മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ്, ബസന്ത് മാത്യു വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | July 17, 2022, 4:23 p.m. | Koothattukulam