.

കോതമംഗലം: മൂലൻസ് ഹൈപ്പർമാർക്കറ്റിന്റെ 8 -ാംമത് നവീകരിച്ച ഷോറൂം കോതമംഗലത്ത് പ്രവർത്തനം ആരംഭിച്ചു.

കോതമംഗലം: മൂലൻസ് ഹൈപ്പർമാർക്കറ്റിന്റെ 8 -ാംമത് നവീകരിച്ച ഷോറൂം കോതമംഗലത്ത് പ്രവർത്തനം ആരംഭിച്ചു. കോതമംഗലം നഗരസഭ ചെയർമാൻ കെ കെ ടോമി എബ്രഹാം ഉദ്ഘാടനം നിർവഹിച്ചു. ആദ്യവില്പന നഗരസഭാ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷാദ് നിർവഹിച്ചു. ഉടമകളായ സാജു മൂലൻ, ജോസ് മൂലൻ, ശ്രീജിത്ത്, ഡോ. നവീൻ, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ, കൗൺസിലർ ഭാനുമതി രാജു, കെ എസ് വി വി എസ് കോതമംഗലം ടൗൺ യൂണിറ്റ് പ്രസിഡന്റ് കെ എ കുര്യാക്കോസ്, കെ വി വി ഇ എസ് സെക്രട്ടറി മൈതീൻ ഇഞ്ചക്കുടി എന്നിവർ ലൈഫ് കൊച്ചിയോട് സംസാരിച്ചു. ഫാമിലിക്ക് റിലാക്സ് ആയി ഷോപ്പിങ് ചെയ്‌യേണ്ടതാണ് എന്ന ആശയത്തിലാണ് ഹൈപ്പർമാർക്കറ്റ് നിർമ്മിച്ചിരിക്കുന്നത് അതിനായി ഫുഡ് കോർട്ടുകൾ, ലേഡീസിനായി പെറ്റൽസുമായി സഹകരിച്ച് നിരവധി ലേഡീസ് കളക്ഷൻസ്, ടി ബ്രേക്ക് എന്ന പേരിൽ നാടൻ തട്ട് കടയും ഇവിടെ അവതരിപ്പിക്കുന്നുണ്ട്. 365 ദിവസവും നിരവധി ഓഫറുകൾ ഇവിടെ ലഭ്യമാണ്. വാർത്തകളുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ പി എച്ച് ഷിയാസ്

LifeKochi Web Desk | Oct. 27, 2021, 9:47 p.m. | Kothamangalam