.

കോതമംഗലം: വേമ്പനാട്ട് കായൽ കീഴടക്കുവാൻ കൊച്ചു മിടുക്കി ജുവൽ മറിയം ബേസിൽ..

കോതമംഗലം: 2022 ജനുവരി 8-ാം തിയതി ശനിയാഴ്ച കേരളത്തിലെ ഏറ്റവും വീതി കൂടിയ കായലായ വേമ്പനാട്ടു കായലിൽ (ആലപ്പുഴ ജില്ലയിലെ ചേർത്തല തവണക്കടവിൽ നിന്ന് കോട്ടയം ജില്ലയിലെ വൈക്കം കോലോത്തുങ്കടവ് മാർക്കറ്റ് വരെ ഉള്ള ഏകദേശം 4 കിലോമീറ്റർ ദൂരം ) ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി നീന്തി കടക്കുക എന്ന ഗിന്നസ് റെക്കോർഡ് നേടുവാൻ വേണ്ടി ഏഴു വയസ്സുകാരി ജുവൽ മറിയം ബേസിൽ നീന്തുവാൻ തയ്യാറെടുക്കുകയാണ്. ഗിന്നസ് ബുക്ക്‌ ഓഫ് റെക്കോർഡ്സിന്റെ ചരിത്രത്തിൽ ഇതുവരെ ഇത്രയും പ്രായം കുറഞ്ഞ പെൺകുട്ടി നാലു കിലോമീറ്ററോളം ദൂരം ആഴമേറിയ കായലിൽ നീന്തിയിട്ടില്ല. വേമ്പനാട്ടുകായലിൽ ചരിത്രം സൃഷ്ടിക്കുവാനായി തയ്യാറെടുക്കുന്ന ഈ മിടുക്കി കോതമംഗലം കറുകിടം കൊടക്കപ്പറമ്പിൽ ബേസിൽ കെ. വർഗീസിന്റേയും അഞ്ജലിയുടേയും രണ്ടാമത്തെ മകളാണ്. വിദ്യാ വികാസ് സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ജുവൽ മറിയം ബേസിൽ. പ്രഗത്ഭ നീന്തൽ പരിശീലകനായ ബിജു തങ്കപ്പനാണ് ജൂവലിന്റെ പരിശീലകൻ. ഈ കുഞ്ഞിന്റെ വലിയ ലക്ഷ്യത്തിനായുള്ള പരിശീലനത്തിന് ആശംസയർപ്പിക്കുവാൻ കോതമംഗലം എം എൽ എ ആന്റണി ജോൺ മറ്റ് ജനപ്രതിനിധികളും എം എ കോളേജ് അസോസിയേഷൻ സെക്രട്ടറി വിന്നി വർഗീസ് തുടങ്ങിയവർ എത്തി ചേർന്നു. ജുവൽ മറിയം ബേസിൽ, പരിശീലകൻ ബിജു തങ്കപ്പൻ, എം എൽ എ ആന്റണി ജോൺ, ജുവലിന്റെ പിതാവ് ബേസിൽ കെ വർഗീസ്, മാതാവ് അഞ്ജലി ബേസിൽ, കൗൺസിലർ ബബിത മത്തായി എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തകളുമായി ലൈഫ് കൊച്ചി കോതമംഗലം റിപ്പോർട്ടർ പി എച്ച് ഷിയാസ്.

LifeKochi Web Desk | Dec. 29, 2021, 4:06 p.m. | Kothamangalam