.

എന്റെ നഗരസഭാ പെരുമ്പാവൂർ: നഗരസഭയുടെ കഴിഞ്ഞ ഒരു വർഷത്തെ ഭരണപ്രവർത്തനങ്ങളെ കുറിച്ച് നഗരസഭ ഭരണസമിതിയും പ്രതിപക്ഷവും പ്രമുഖ പാർട്ടി നേതാക്കളും ലൈഫ് കൊച്ചിയിലൂടെ വിലയിരുത്തുന്നു

പെരുമ്പാവൂർ: ന​ഗരസഭ ഭരണസമിതി അധികാരത്തിലേറിയിട്ട് ഒരു വർഷം പിന്നിട്ടിരിക്കുന്നു. ഇതുവരെയുള്ള ഭരണ നേട്ടങ്ങളെ കുറിച്ച് നഗരസഭാ ചെയർമാൻ ടി എം സക്കീർ ഹുസൈൻ, വൈസ് ചെയർപേഴ്സൺ ഷീബ ബേബി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി കെ രാമകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി ജോഷി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഭിലാഷ് പുതിയേടത്ത്, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റഷീദ ലത്തീഫ് എന്നിവർ സംസാരിക്കുന്നു. അതെസമയം ഭരണത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി എൽ ഡി എഫ് പാർലിമെന്ററി പാർട്ടി സെക്രട്ടറി ജോൺ ജേക്കബ് പ്രതികരിക്കുന്നു. കൂടാതെ ഭരണ സമിതിയെ വിലയിരുത്തി സിപിഎം പെരുമ്പാവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി പി ഖാദർ, ബി ജെ പി മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി സജീവ് പി മേനോൻ എന്നിവരും സംസാരിക്കുന്നു. ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ തയ്യാറാക്കിയ റിപ്പോർട്ട് കാണാം...

LifeKochi Web Desk | Jan. 11, 2022, 9:32 p.m. | Perumbavoor