.

എന്റെ പഞ്ചായത്ത് മുളന്തുരുത്തി: പുതിയ ഭരണ സമിതി അധികാരത്തിലേറിയ ശേഷം മുളന്തുരുത്തി പഞ്ചായത്തിൽ നടപ്പാക്കിയ ജനക്ഷേമ-വികസന പ്രവർത്തനങ്ങൾ...

മുളന്തുരുത്തി: പഞ്ചായത്തിൽ പുതിയ ഭരണ സമിതി അധികാരമേറിയിട്ട് ഏഴ് മാസം കഴിഞ്ഞിരിക്കുന്നു. ഇതിനകം മുളന്തുരുത്തി പഞ്ചായത്തിൽ നടപ്പിലാക്കിയ ജനക്ഷേമ- വികസന പ്രവർത്തനങ്ങളെ കുറിച്ച് ലൈഫ് കൊച്ചിയിലൂടെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഭരണാധികാരികൾ ഇവിടെ. കോവിഡ് പ്രതിരോധ പ്രവർത്തനം, ജനകീയാസൂത്രണം, റോഡുകളുടെ നവീകരണം, സുഭിക്ഷ കേരളം പദ്ധതിയിലൂടെ കൃഷിയെ പ്രോത്സാഹിപ്പിക്കൽ, തുടങ്ങിയ വിവിധ വികസന പ്രവർത്തനങ്ങൾ ഭരണപക്ഷം ചൂണ്ടിക്കാട്ടുന്നു. അതേസമയം പോരായ്മകൾ ചൂണ്ടിക്കാട്ടി എതിർ പക്ഷവും രം​ഗത്തുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, പാർലമെന്ററി പാർട്ടി ലീഡർ (ഇടതുപക്ഷം) ലിജോ ജോർജ്, ആരോ​ഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലതിക അനിൽ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോർജ് മാണി, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിനി ഷാജി, പഞ്ചായത്ത് സീനിയർ മെമ്പർ (സിപിഎം) പി.എ. വിശ്വംഭരൻ എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | Sept. 4, 2021, 8:17 p.m. | Mulanthuruthy